Breaking NewsCovid UpdatesKERALANEWS

പൾസ് ഓക്സിമീറ്ററിനും മാസ്കിനും കൊള്ളവില ഈടാക്കിയാൽ കർശന നടപടി; കോവിഡ് രോഗികളുടെ ചികിത്സ ഏകോപിപ്പിക്കാൻ പ്രാദേശിക കൺട്രോൾ റൂമുകൾ തുറക്കും

തിരുവനന്തപുരം: പൾസ് ഓക്സിമീറ്ററിനും മാസ്കിനും കൊള്ളവില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തു പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. രണ്ടാം തരംഗത്തിൽ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. വാക്സീൻ സ്വീകരിച്ചാലും ജാഗ്രത തെല്ലും കുറയ്ക്കാനാവില്ല എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

കോവിഡ് രോഗികളുടെ ചികിത്സ ഏകോപിപ്പിക്കാൻ പ്രാദേശിക കൺട്രോൾ റൂമുകൾ തുറക്കും. താഴേത്തട്ടിലെ നിരീക്ഷണവും പ്രതിരോധവും ബോധവൽക്കരണവും പ്രധാനമാണ്. ഈ ഉത്തരവാദിത്തം വാർഡുതല സമിതികൾ നിറവേറ്റണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാർഡുതല സമിതികൾ രൂപീകരിക്കണം. എന്നും അലംഭാവം കാണിക്കാൻ പറ്റില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ കഴിയുന്ന രോഗികളെ സമിതികൾ കർശനമായി നിരീക്ഷിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close