Covid UpdatesINDIANEWS

പ​ത്തു ദി​വ​സ​ത്തി​നി​ടെ ബ്രി​ട്ട​നി​ൽ​ നി​ന്ന്​ ചെ​ന്നൈ​യി​ലെ​ത്തി​യ 1,088 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാക്കി , ജ​ന​ങ്ങ​ൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ത​മി​ഴ്​​നാ​ട്​ ആ​രോ​ഗ്യ​മ​ന്ത്രി

ചെ​ന്നൈ: പ​ത്തു ദി​വ​സ​ത്തി​നി​ടെ ബ്രി​ട്ട​നി​ൽ​ നി​ന്ന്​ ചെ​ന്നൈ​യി​ലെ​ത്തി​യ 1,088 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാക്കി തമിഴ്നാട്. ജ​ന​ങ്ങ​ൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ത​മി​ഴ്​​നാ​ട്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ ​സി വി​ജ​യ​ഭാ​സ്​​ക​ർ പറഞ്ഞു.ല​ണ്ട​നി​ൽ​ നി​ന്ന്​ ഡ​ൽ​ഹി മാ​ർ​ഗം ചെ​ന്നൈ​യി​ലെ​ത്തി​യ ഒ​രാ​ൾ​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ലാ​യി​രു​ന്ന ഇ​യാ​ളെ ചെ​ന്നൈ കി​ങ്​​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ റി​സ​ർ​ച്ച്​ സെൻറ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ വ​കു​പ്പ്​ സെ​ക്ര​ട്ട​റി ജെ ​രാ​ധാ​കൃ​ഷ്​​ണ​ൻ വ്യ​ക്ത​മാ​ക്കി. ​ കോ​വി​ഡിന്റെ പു​തി​യ വ​ക​ഭേ​ദ​മാ​ണോ ബാ​ധി​ച്ച​തെ​ന്ന​റി​യാ​ൻ ഇ​യാ​ളുടെ സാ​മ്പി​ളു​ക​ൾ പൂ​നെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓഫ്​ വൈ​റോ​ള​ജി​യി​ലേ​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. കേ​ര​ളം, ക​ർ​ണാ​ട​ക സം​സ്​​ഥാ​നാ​തി​ർ​ത്തി​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ല​ണ്ട​നി​ൽ ​നി​ന്ന് എത്തിയ 15 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ വി​ദേ​ശ​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 96 മ​ണി​ക്കൂ​ർ മു​മ്പ് നി​ർ​ബ​ന്ധ​മാ​യും ആ​ർടി പിസി ആ​ർ ടെ​സ്​​റ്റി​ന്​ വി​ധേ​യ​രാ​വ​ണം. ടെ​സ്​​റ്റ്​ റി​പ്പോ​ർ​ട്ട്​ നെ​ഗ​റ്റി​വാ​ണെ​ങ്കി​ലും​ ല​ണ്ട​നി​ൽ​നി​ന്ന്​ എ​ത്തു​ന്ന​വ​രെ ക്വാ​റ​ൻ​റീ​നി​ലാ​ക്കി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close