KERALANEWS

ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി ഇനി വനിതകളും


തിരുവനന്തപുരം: ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി ഇനി വനിതകളും. ചരിത്രത്തിലാദ്യമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരിന്റെ 100 ദിവസങ്ങള്‍, 100 പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.ഇതു കൂടാതെ 30% വനിതാസംവരണവും സ്ത്രീകള്‍ക്കായി ഉറപ്പാക്കി. അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാര്‍ഡുകളെ ദുരന്തസ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനു നിയോഗിച്ചു വരുന്നു.

സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിന്റെ ഭാഗമായാണ് ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close