Covid UpdatesINDIANEWS

ഫലപ്രാപ്തി കുറയാൻ സാധ്യത: കോവിഷീൽഡ് ഡോസുകൾ തമ്മിലുള്ള ഇടവേള കൂട്ടിയ നടപടി പുനഃപരിശോധിച്ചേക്കും

ന്യുഡൽഹി: പുതുതായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ കൂട്ടിയ നടപടി കേന്ദ്ര ആരോഗ്യമന്ത്രാലയം പുന:പരിശോധിച്ചേക്കും. ഇംഗ്ലണ്ടിന്റെയും യുഎസിന്റെയും ആരോഗ്യവിഭാഗങ്ങൾ നടത്തിയ പഠനത്തിൽ ഉണ്ടായ കണ്ടുപിടിത്തങ്ങൾ തുടർന്നാണ് തീരുമാനം. ഇന്ത്യയില്‍ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെ കൂട്ടിയിരുന്നു.

കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കുന്ന പരിരക്ഷ വളരെക്കാലം നിലനില്‍ക്കുമെന്ന് അവകാശപ്പെടുന്ന അന്താരാഷ്ട്ര പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇടവേള വര്‍ധിപ്പിച്ചത്. എന്നാല്‍ വാക്സിന്‍ ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കുറവായിരിക്കുമെന്ന് ഇംഗ്ലണ്ടില്‍ നടന്ന പഠനത്തിൽ കണ്ടെത്തി. ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടുന്നത് കൊവിഡ് ബാധിക്കാന്‍ ഇടയാക്കിയേക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചിയും വ്യക്തമാക്കിയിരുന്നു.

എം.ആര്‍.എന്‍.എ വാക്സിനുകളായ ഫൈസറിനും മൊഡേണയ്ക്കുമുള്ള അനുയോജ്യമായ ഇടവേള യഥാക്രമം മൂന്നാഴ്ചയും നാലാഴ്ചയുമാണ്. വാക്സിന്‍ ഇടവേള നീട്ടുന്നത് പുതിയ ഏതെങ്കിലും കൊവിഡ് വകഭേദങ്ങള്‍ പിടിപെടാന്‍ കാരണമാകുമെന്നും ഫൗചി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close