Movies

ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണം നേടി ടൊവിനോ തോമസിന്റെ ‘വരവ്’

ഗോദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യ്ത് ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം വരവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണം. കഴിഞ്ഞ ദിവസം മോഹന്‍ ലാലാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. വരവിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് പതിയറ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയറയാണ്. രാകേഷ് മണ്ടോടിയോടൊപ്പം പുതുമുഖം സരേഷ് മലയന്‍കണ്ടി, പ്രശസ്ത ഗാന രചയിതാവ് മനു മഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് വരവിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിശ്വജിത് ഒടുക്കത്തിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഈ വര്‍ഷം അവസാനത്തോടെ ആവും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക.പി.എം സതീഷാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. ക്രീയേറ്റീവ് ഡയറക്ടര്‍- മനു സെബാസ്റ്റ്യന്‍, തെലുഗ്, തമിഴ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഗീത സംവിധായകന്‍ ഗുണ ബാലസുബ്രമണ്യനാണ് വരവിന്റെ സംഗീത സംവിധാനം ചെയ്യ്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close