Breaking NewscelebrityKERALAMoviesNEWSTop News

ഫഹദിനെ വിലക്കിയേക്കും എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതം; നയം വ്യക്‌തമാക്കി ഫെയോക്

കൊച്ചി: ഫഹദ് ഫാസിൽ അഭിനയിക്കുന്ന ചിത്രങ്ങൾ തിയറ്ററുകളിൽ തങ്ങൾ ഉപരോധിച്ചുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്‌തമാക്കി ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസഷൻ ഓഫ് കേരള (ഫിയോക്). സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒ.ടി.ടി. ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ ഫിയോക് വിലക്കിയേക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് സംഘന പത്രകുറിപ്പുമായി രം​ഗത്തെത്തിയത്.

ഫഹദുമായിട്ടോ അദ്ദേഹത്തിന്റെ ചിത്രങ്ങളുമായിട്ടോ സംഘനയ്ക്ക് ഇതുവരെ യാതൊരുവിധ തർക്കങ്ങളും ഇല്ലെന്ന് കുറിപ്പിൽ പറയുന്നു. എല്ലാവരുമായി വളരെ നല്ല സൗഹൃദത്തിലാണ് സംഘടന മുന്നോട്ട് പോകുന്നത് എന്നും ഫെയോക് വ്യക്‌തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close