KERALANEWS

ഫാം ഫ്രഷ് കേരള – കര്‍ഷകവിപണി നാടന്‍ പഴങ്ങളും പച്ചക്കറികളും നഗരത്തില്‍…..

തിരുവനന്തപുരം : ജില്ലയിലെ ഉള്ളൂര്‍ കൃഷിഭവന്‍, കാര്‍ഷിക കര്‍മ്മ സേന എന്നിവയുടെ നേതൃത്വത്തില്‍ ആക്കുളം വാര്‍ഡ് വികസന സമിതി, ആക്കുളം സഹകരണ സംഘം , വീ ആര്‍ വിത്ത് യൂ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച ഉല്പന്നങ്ങള്‍ക്ക് വിപണനത്തിന് സഹായമൊരുക്കുന്നു. വിവിധ തരം നാടന്‍ പച്ചക്കറികള്‍, നാടന്‍ ഏത്തക്കായ്,നാട്ട് പഴങ്ങള്‍, ഇലക്കറികള്‍, പപ്പായ, പച്ച മാങ്ങ, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളായ തവിടുള്ള ഞവരയരി, നെല്ലിന്റെ മറ്റുല്പന്നങ്ങള്‍, മറയൂര്‍ ശര്‍ക്കര, നാടന്‍ പുളി, നാളികേരം, നാളീകേര ഉല്പന്നങ്ങള്‍, ഉരുക്കെണ്ണ, നാടന്‍ കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങള്‍, നാടന്‍ തേന്‍ എന്നിവയും തേനീച്ച വളര്‍ത്തലിനാവശ്യമായ തേനീച്ച കൂടും കോളനിയും, പരിശീലനവും നല്‍കുന്നു.

കൂടാതെ ജൈവ കൃഷിയ്ക്കാവശ്യമായ വിത്തുകള്‍, ചുവന്ന അഗത്തി, കറിവേപ്പ്, മുരിങ്ങ തുടങ്ങിയ പോഷക വിളതൈകള്‍, ജണ്ടുമല്ലി, ചോളം തുടങ്ങിയ കെണിവിളകള്‍, ജൈവവളങ്ങള്‍, ജൈവവളങ്ങള്‍, ജൈവ – ജീവാണു കീട – രോഗനാശിനികള്‍, ഫിറമോണ്‍ കെണികള്‍, മഞ്ഞ -നീലകെണികള്‍, എന്നിവയും കര്‍ഷകര്‍ക്ക് ഈ വിപണിയില്‍ നിന്നും വാങ്ങാവുന്നതാണ്.

ഉള്ളൂര്‍ -ആക്കുളം റോഡില്‍ തുറുവിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപമുള്ള ചട്ടമ്പിസ്വാമി പ്രതിമയ്ക്കു മുന്നില്‍ 26.01.2021 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തുന്ന വിപണിയിലേക്ക് നാട്ടുപഴങ്ങള്‍, പച്ചക്കറികള്‍, നാടന്‍ ഉല്പന്നങ്ങള്‍, എന്നിവ വിപണനത്തിന് കൊണ്ട് വരുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ 24-01-2021 ന് മുമ്പ് ഈ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്…
ഫോണ്‍ -9.037007007, 9447005998,8547722872.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close