ഫാന്‍സ് അസോസിയേഷന് പ്രതിനിധികളുമായി കൂടിക്കാഴ്ച ,നടന് വിജയ്യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു,

ചെന്നൈ: നടന് വിജയ്യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാക്കുന്നതിനിടെ ഫാന്‍സ് അസോസിയേഷന് പ്രതിനിധികളുമായി നടന് വിജയ് കൂടിക്കാഴ്ച നടക്കുന്നു. ചെന്നൈയിലെ വസതിയിലാണ് യോഗം. രാഷ്ട്രീയ പ്രവേശനം നടത്തണമെന്ന ആവശ്യം ആരാധക കൂട്ടായ്മ ശക്തമാക്കിയതിനിടയിലാണ് കൂടിക്കാഴ്ച. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആരാധക സംഘടന ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.2021 ല്‍ മത്സരിക്കണമെന്നാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ അഭ്യര്‍ത്ഥന. യോഗത്തില്‍ വിജയ്യോട് സംഘടന ആവശ്യം ഉന്നയിക്കും. അതിനിടെ, വിജയ് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തമിഴ്നാട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 2021 ലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ജയലളിതക്കും കരുണാനിധിക്കും ഒപ്പം വിജയ്യുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പോസ്റ്ററുകള്‍. വിജയ് മക്കള്‍ ഇയക്കമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.