KERALANEWS

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; മൂന്ന് പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് കേസില്‍ മൂന്ന് പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഫാഷന്‍ ഗോള്‍ഡ് എം.ഡി. ടി.കെ.പൂക്കോയ തങ്ങള്‍, മകനും പയ്യന്നൂര്‍ ശാഖയുടെ മാനേജരുമായ ഹിഷാം, ജ്വല്ലറി ജനറല്‍ മാനേജര്‍ ടി.കെ. സൈനുല്‍ ആബിദ് എന്നിവര്‍ക്കെതിരെ ആണ് നോട്ടീസ്.

നിക്ഷേപ സമാഹാരണം നടത്തിയത് തന്റെ ഉത്തരവാദിത്വത്തില്‍ മാത്രമല്ലെന്നും മാനേജിംഗ് ഡയറക്ടറും മറ്റു ഡയറക്ടര്‍മാരും തന്നെ ചതിക്കുകയായിരുന്നുവെന്നും എംസി കമറുദ്ദീമന്‍ എംഎല്‍എ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കമറുദ്ദീന്‍ എംഎല്‍എയുടെ പ്രതികരണം.

തന്റെ പേരില്‍ ബിനാമി ഇടപാടുകള്‍ ഇല്ലെന്നും പണമിടപാടുകളില്‍ നേരിട്ട് ബന്ധമില്ലെന്നും കമറുദ്ദീന്‍ എംഎല്‍എ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനാണ് കമറുദ്ദീന്‍. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 115 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 15 കേസുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്ത്ട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close