KERALANEWS

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദീന്‍ എംഎല്‍എയ്ക്ക് കൂടുതല്‍ കേസുകളില്‍ ജാമ്യം അനുവദിച്ച് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദീന്‍ എംഎല്‍എയ്ക്ക് കൂടുതല്‍ കേസുകളില്‍ ജാമ്യം അനുവദിച്ച് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി. 24 കേസുകളിലാണ് കമറുദീന് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ വേറെയും കേസുകള്‍ ഉള്ളതിനാല്‍ എംഎല്‍എ ജയിലില്‍ തന്നെ തുടരും.മൂന്ന് കേസുകളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമറുദീന് കൂടുതല്‍ കേസുകളില്‍ ജാമാപേക്ഷ സമര്‍പ്പിച്ചത്. ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതു കണക്കിലെടുത്താണ് ഹൈക്കോടതി കമറുദീന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ നിക്ഷേപത്തട്ടിപ്പിലെ മറ്റ് കേസുകളില്‍ കമറുദീന് ജാമ്യം ലഭിച്ചിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close