INDIANEWS

ഫിനാൻഷ്യൽ എക്സ്പ്രസ് മാനേജിങ് എഡിറ്റർ സുനിൽ ജെയിൻ അന്തരിച്ചു

ഫിനാൻഷ്യൽ എക്സ്പ്രസിന്റെ മാനേജിംഗ് എഡിറ്ററായ സുനിൽ ജെയിൻ (58) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം അതിനു ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം ചകിത്സയിലായിരുന്നു. ഇന്നലെ രാത്രി 8.30 ഓടെ ഹൃദയാഘാതം സംഭവിക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

1991ൽ ഇന്ത്യ ടുഡേയിൽ ബിസ്നസ്സ് എഡിറ്ററായി മാധ്യമപ്രവർത്തന ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഇന്ത്യൻ എസ്പ്രസ്സിലേക്ക് കൂടുമാറി. പിന്നീട് ഫിനാൻഷ്യൽ എസ്പ്രസ്സിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഇടക്കാലത്ത് ബിസിനസ്സ് സ്റ്റാൻഡേർഡിന് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. മരണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ധനമന്ത്രിയും ഉൾപ്പടെയുള്ള പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. ഭാര്യ: നമിത , മകൻ: അഭിനവ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close