KERALANEWSTrending

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്; പിന്നിൽ ബിജെപി- സംഘപരിവാർ ബന്ധമെന്ന് ആരോപണം

കണ്ണൂര്‍: തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് രംഗത്ത്. സംഭവത്തില്‍ പ്രസീത പോലീസിന് പരാതി നല്‍കി. ഇന്നലെ രാത്രിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു. ബിജെപി – സംഘപരിവാര്‍ പ്രവര്‍ത്തകരാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് പ്രസീതയുടെ ആരോപണം. എന്‍ഡിഎയില്‍ ചേരുന്നതിന് മുന്നോടിയായി കെ സുരേന്ദ്രന്‍ സികെ ജാനുവിന് പണം നല്‍കിയതായി നേരത്തെ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു.

തിരുവനന്തപുരത്ത് വച്ച് പത്ത് ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയില്‍ വച്ച് 25 ലക്ഷവും ജാനുവിന് കൈമാറിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോയും പ്രസീത പുറത്തുവിട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close