INDIAKERALANEWSTrending

ഫൈസര്‍ വാക്സിന്‍ വിതരണത്തിന് ഇന്ത്യയില്‍ ഉടന്‍ അനുമതി ഉണ്ടാക്കില്ല

ദില്ലി: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിന്‍ ഇന്ത്യയില്‍ ഉടനെ വിതരണത്തിന് എത്തിയേക്കില്ല. ലോകാരോഗ്യ സംഘടന അംഗീകാരം ലഭിച്ചുവെങ്കിലും ഇന്ത്യയില്‍ വാക്സിന് അംഗീകാരം ലഭിക്കുന്നതിന് ഇനിയും കടമ്പകള്‍ ഏറെ കടക്കേണ്ടതുണ്ട്.

മരുന്നുകളുടെയും വാക്സിന്റെയും ഉപയോഗത്തിന് ഇന്ത്യയില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി ആവശ്യമാണ്. ഇതിനായി കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും വിദഗ്ദ സമിതിക്ക് മുന്നില്‍ പ്രത്യേക അവതരണം നടത്തിയിട്ടില്ല. ഇതിനായി കൂടുതല്‍ സമയം കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ്.
കൂടാതെ മനുഷ്യപരീക്ഷണം സംബന്ധിച്ചുള്ള ഡാറ്റ കൂടി പരിശോധിച്ച ശേഷം മാത്രമേ ഇന്ത്യയില്‍ വാക്സിന് അനുമതി ലഭിക്കുകയുള്ളൂ. വാക്സിന്‍ സൂക്ഷിക്കാനുള്ള 70 ഡിഗ്രി സെല്‍ഷ്യസ് താപനില വേണമെന്നതും ഉയര്‍ന്ന വിലയും വാക്‌സിന്‍ ഉപയോഗത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഇതിനോടകം നിരവധി രാജ്യങ്ങള്‍ ഫൈസര്‍ വാക്സിന്റെ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ചില രാജ്യങ്ങളില്‍ വാക്സിന്‍ കുത്തിവയ്പ്പ് ആരംഭിക്കുകയും ചെയ്തു.

അതേസമയം, കോവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡി ജി സി ഐ ഞായറാഴ്ച മാധ്യമങ്ങളെ കാണും. നിലവില്‍ രണ്ട് കോവിഡ് വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെകിന്റെ തദ്ദേശീയ വാക്‌സിന്‍ ആയ കൊവാക്‌സിനും ആണ് അനുമതിക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി-ആസ്ട്ര സിനിക്കയുമായി ചേര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്. ഐസിഎംആറുമായി ചേര്‍ന്നാണ് ഇന്ത്യയുടെ തദ്ദേശീയ വാക്‌സിന്‍ ആയ കൊവാക്‌സിന്‍ ഭാരത് ബയോടെക് വികസിപ്പിച്ചെടുക്കുന്നത്.ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) ആണ് വാക്‌സിന്‍ അനുമതി സംബന്ധിച്ചുളള അന്തിമ തീരുമാനമെടുക്കേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close