NEWSWORLD

ഫൈസര്‍ വാക്‌സിന് അടിയന്തര അനുമതി നല്‍കി അമേരിക്കയും

വാഷിങ്ടണ്‍: ഫൈസര്‍ വാക്‌സിന് അടിയന്തര അനുമതി നല്‍കി അമേരിക്കയും. 16 വയസിനു മുകളിലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാനാണ് അനുമതി. 24 മണിക്കൂറിനകം ആദ്യ ഡോസ് നല്‍കുമെന്നാണ് സൂചന.ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശുശ്രൂഷാകേന്ദ്രങ്ങളില്‍ താമസിക്കുന്ന മുതിര്‍ന്നവര്‍ക്കുമാണ് ആദ്യം വാക്‌സിന്‍ നല്‍കുക. ഇതോടെ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയ രാജ്യങ്ങള്‍ അഞ്ചായി. ബ്രിട്ടന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കാനഡ എന്നിവയാണ് അനുമതി നല്‍കിയ മറ്റു രാജ്യങ്ങള്‍.ഇന്ത്യയില്‍ അടിയന്തരാനുമതിക്ക് ഫൈസര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ലോകത്ത് ആദ്യമായി വ്യാപകമായ തോതില്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയാണ് ഫൈസര്‍ പൊതുജനങ്ങളിലേക്ക് എത്തുന്നത്. 44,000 ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണങ്ങളുടെ അവസാന ഫലം വ്യാഴാഴ്ച ന്യൂ ഇംഗ്ലണ്ട് മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാക്സീന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കൂടാതെ 95% ഫലപ്രാപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close