INDIANEWS

ഫൈസറിന്റെ കോവിഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങളെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്‍മാരായ ഫൈസറിന്റെ കോവിഡ് വാക്സിനു ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്നു റിപ്പോര്‍ട്ട്. ഫൈസര്‍ വാക്സിന്‍ 90 ശതമാനം കാര്യക്ഷമമാണെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.പരീക്ഷണത്തിന്റെ ഭാഗമായി വാക്സിന്‍ സ്വീകരിച്ച സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കടുത്ത മന്ദതയും തലവേദനയും ഉണ്ടായതായാണു റിപ്പോര്‍ട്ട്.

ആദ്യ ഡോസ് സ്വീകരിച്ചപ്പോള്‍ത്തന്നെ പ്രശ്നങ്ങളുണ്ടായെന്നും രണ്ടാമത്തെ ഡോസിനു ശേഷം അസ്വസ്ഥത വര്‍ധിച്ചെന്നും വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ വോളന്റിയറെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചശേഷം വല്ലാത്ത മന്ദത അനുഭവപ്പെട്ടെന്നും പിന്നീട് അതു മാറിയെന്നും ഗ്ലെന്‍ ഷീല്‍ഡ്സ് എന്ന വോളന്റിയര്‍ വെളിപ്പെടുത്തി.ഫൈസറിന്റെ വാക്സിന്‍ രോഗപ്രതിരോധത്തില്‍ 90 ശതമാനവും കാര്യക്ഷമമാണെന്ന് സ്വതന്ത്രസമിതി നേരത്തേ വിലയിരുത്തിയിരുന്നു. വാക്സിന്‍ പരീക്ഷണം വിജയകരമാണോ എന്ന് വിലയിരുത്തുന്നതിന്റെ പ്രാഥമികഘട്ടമാണ് സ്വതന്ത്രസമിതിയുടെ റിപ്പോര്‍ട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close