തിരുവന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ ഫരീദിനും റബീന്‍സിനുമെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷയും കോടതി അംഗീകരിച്ചിട്ടുണ്ട്. ഇരുവരെയും പ്രതി ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിദേശത്തുള്ള ഇരുവരെയും ഇന്ത്യയില്‍ എത്തിക്കാന്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യവുമുന്നയിച്ചിരുന്നു..
ഫൈസല്‍ ഫരീദിനും റബീന്‍സിനുമെതിരെ ജാമ്യമില്ലാ വാറണ്ട്
