കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യപ്രതികളായ ഫൈസല്‍ഫരീദ് ,റബിന്‍സ് ഹമീദ്എന്നിവരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതികളെ ഉടന്‍ തന്നെ യുഎഇയില്‍ നിന്ന് വിട്ടു കിട്ടില്ല. പ്രതികള്‍ക്കെതിരെ ദുബായ് പോലീസ് രാജ്യദ്രോഹകുറ്റമാണ് ചുമത്തിയിരിക്കുന്നത്.എന്‍ഐഎയുടെ തെളിവെടുപ്പിനും കേസന്വേഷണത്തിനും ഇത് ബാധിക്കും.
ദുബായ് പോലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് ഫൈസലിന്റെ അറസ്റ്റ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്. ഓഗസ്റ്റില്‍ എന്‍ഐഎ സംഘം ദുബായിലെത്തിയെങ്കിലും ഫൈസലിനെ ജയിലിലടച്ചതിനാല്‍ ചോദ്യം ചെയ്യാനായില്ല തൊട്ടടുത്ത ദിവസം എന്‍ഐഎ സംഘം മടങ്ങി.ദുബായ് പോലീസ് രാജ്യദ്രോഹ കേസെടുത്തതോടെ കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പാളി.സ്വര്‍ണ്ണക്കടത്തു കേസില്‍ ദുബായില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഫൈസലിനെ നാടു കടത്താനാവില്ല. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യന്‍ സംഘത്തിന് കൈമാറാനേ സാധിക്കൂ.
യുഎഇ കോണ്‍സുലേറ്റിന്റെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണം കടത്തിയത് ഗുരുതരമായ കുറ്റമാണെന്നും ശിക്ഷ ഉറപ്പാക്കുമെന്നും നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെ ഫൈസലിനെ വിട്ടു കിട്ടില്ലെന്നും ദുബായ് പോലിസ് എന്‍ഐഎയെ അറിയിച്ചു.