INDIA
ഫോബ്സ് മാഗസിന്റെ പതിറ്റാണ്ടിലെ വ്യക്തികളില്‍ കനയ്യകുമാര്‍

ന്യൂയോര്‍ക്: ഫോബ്സ് മാഗസിന്റെ ഈ പതിറ്റാണ്ടിലെ 20 വ്യക്തിത്വങ്ങളുടെ പട്ടികയില്‍ കനയ്യകുമാറും. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമാണ് കനയ്യകുമാര്‍.ലോകം ഉറ്റുനോക്കുന്ന ഭാവിയിലെ കരുത്തരായ വ്യക്തിത്വങ്ങളെയാണു ഫോബ്സ് തെരഞ്ഞെടുത്തിരിക്കുന്നത്. രാഷ്ട്രീയ തന്ത്രജ്ഞനും ജെഡിയു ഉപാധ്യക്ഷനുമായ പ്രശാന്ത് കിഷോറും പട്ടികയിലുണ്ട്. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര എന്നിവരാണ് ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ടുപേര്‍.ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ, സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, ന്യൂസിലന്‍ഡ് പ്രസിഡന്റ് ജസീന്ത ആര്ഡേന്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മഫിന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.