SPORTS

ഫ്രഞ്ച് ഓപ്പൺ: സൂപ്പർ താരങ്ങളെ അട്ടിമറിച്ച് വനിതാ വിഭാഗത്തിൽ സെമിയിലെത്തിയതെല്ലാം പുത്തൻ താരോദയങ്ങൾ; പുരുഷ വിഭാഗത്തിൽ റാഫേൽ നദാൽ സെമിയിൽ

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ വനിതാ സിംഗിൾസ് സെമിയിലെത്തിവരെല്ലാം ഇത്തവണ സൂപ്പർതാരങ്ങളെ അട്ടിമറിച്ച് സെമിയിലെത്തി പുത്തൻ താരങ്ങൾ. 17-ാം സീഡ് മരിയ സക്കാരി, 31-ാം സീഡ് പവ്ലുചെങ്കോവ, സീഡില്ലാ താരങ്ങളായ തമാര സിദാൻസെക്, ബാർബറ ക്രെജിക്കോവ എന്നിവരാണ് ഇത്തവണ അവസാന നാലിലെത്തിയത്.

അതെ സമയം പുരുഷ സിംഗിൾസ് നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാല്‍ സെമിയിലെത്തി. അര്‍ജന്റൈന്‍ താരം ഡിയേഗോ ഷോര്‍ട്‌സ്മാനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാല്‍ സെമിയിലെത്തിയത്. സ്‌കോര്‍ 6-3, 4-6, 6-4, 6-0.സ്റ്റെഫാനോസ് സിറ്റ്‌സിപാസ്, അലക്‌സാണ്ടര്‍ സ്വെരേവ്, നോവാൻ ജോക്കോവിച്ച് എന്നിവരാണ് മറ്റ് പുരുഷ സെമിഫൈനലിസ്റ്റുകൾ.

എട്ടാം സീഡും മുൻ ചാമ്പ്യനുമായ ഇഗ സ്വിയാറ്റെകിനെ അട്ടിമറിച്ചാണ് ഗ്രീസിൽ നിന്നുള്ള മരിയ സക്കാരി സെമിയിൽ ഇടം പിടിച്ചത്. സക്കാരിയുടെ ആദ്യ ഗ്രാൻസ്ലാം സെമിയാണിത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഗ്രീക്ക് താരത്തിന്റെ വിജയം. സ്കോർ: 6-4,6-4. 24-ാം സീഡുകാരിയുമായ കോക്കോ ഗൗഫിനെ അട്ടിമറിച്ചാണ് ക്രെജിക്കോവ സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഗൗഫിനെതിരേ ആദ്യ സെറ്റ് ടൈ ബ്രേക്കറിലൂടെ നേടിയ ചെക്ക് താരം രണ്ടാം സെറ്റ് 6-3ന് അനായാസം സ്വന്തമാക്കി.

സ്പാനിഷ് താരം പൗല ബദോസയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിൽ മറികടന്നാണ് സ്ലൊവേനിയൻ താരം തമാര സിദാൻസെക് സെമിയിലേക്ക് ടിക്കെറ്റെടുത്തത്. ഗ്രാൻസ്ലാം വനിതാ സിംഗിൾസ് സെമിയിലെത്തുന്ന ആദ്യ വനിതാ സ്ലൊവേനിയൻ താരം എന്ന ചരിത്രവും തമാര സ്വന്തം പേരിനൊപ്പം ചേർത്തു. 31-ാം സീഡ് പവ്ലുചെങ്കോവ 21-ാം സീഡുകാരിയായ എലേന റയ്ബാകിനയെ അട്ടിമറിച്ചു. ആദ്യ സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിൽ നേടിയ എലേന പക്ഷേ രണ്ടാം സെറ്റിൽ അനായാസം കീഴടങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നാം സെറ്റിൽ ടൈ ബ്രേക്കറിന് അവസാനം 9-7ന് പവ്ലുചെങ്കോവ വിജയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close