NEWSTrendingWORLD

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം

പാരീസ്:ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം.വ്യാഴാഴ്ച നൈസിലെ നോത്രെ ദാം പളളിക്ക് സമീപം തല വെട്ടിമാറ്റിയ സ്ത്രീ അടക്കം മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിലും നിരവധി പേര്‍ക്ക് കത്തി കൊണ്ടുളള ആക്രമണത്തില്‍ പരിക്കേറ്റതായും കണ്ടെത്തി.പ്രവാചകനെ നിന്ദിച്ച് കൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ ടീച്ചറുടെ തലവെട്ടിയെടുത്ത സംഭവം നടന്ന് ഒരു മാസം തികയുന്നതിന് മുന്‍പാണ് ഫ്രാന്‍സിനെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു ആക്രമണം. അക്രമിയെ പോലീസ് പിടികൂടി.നടന്നത് ഭീകരാക്രമണമെന്ന് നൈസ് നഗരസഭ മേയര്‍ പ്രതികരിച്ചു.എന്നാല്‍ പ്രവാചകനെ നിന്ദിച്ച് കൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close