INDIANEWS

ഫ്രാൻസിൽ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള 20 ആസ്തികൾ പിടിച്ചെടുക്കാൻ ഉത്തരവ് നൽകി ഫ്രഞ്ച് കോടതി; അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്രസർക്കാർ

പാരിസ്: ബ്രിട്ടിഷ് എണ്ണ കമ്പനി കെയിൻ എനർജി നൽകിയ കേസിൽ ഫ്രാൻസിൽ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റുകൾ ഉൾപ്പെടെ 20 ആസ്തികൾ പിടിച്ചെടുക്കാൻ ഉത്തരവ് നൽകി ഫ്രഞ്ച് കോടതി. കെയ്ന്‍ എനര്‍ജിക്ക് കിട്ടാനുള്ള 1,700 ദശലക്ഷം ഡോളറിലേക്ക് ഇത് വരവ് വയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കോടതിയിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു.

കേസിന് 15 വര്‍ഷത്തെ പഴക്കമുണ്ട്. 2006-2007-ലാണ് തര്‍ക്കം ആരംഭിച്ചത്. കെയിന്‍ യുകെ കമ്പനി അതിന്റെ ഓഹരികള്‍ കെയിന്‍ ഇന്ത്യ ഹോള്‍ഡിങ്‌സിന് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നികുതി തര്‍ക്കമാണ് കേസിനാധാരം.ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കോര്‍പ്പറേറ്റ് നികുതി കേസില്‍ 1.2 ദശലക്ഷം ഡോളര്‍ തുകയും അതിന്റെ പലിശയും പിഴയും കെയ്ന്‍ എനിര്‍ജിക്ക് തിരികെ നല്‍കാന്‍ ഇന്ത്യയോട് കഴിഞ്ഞ ഡിസംബറില്‍ അന്താരാഷ്ട്ര ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു.

ഇതിൽ ഇന്ത്യ വീഴ്ചവരുത്തിയതിനെത്തുടര്‍ന്നാണ് കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയത്.ഫ്‌ലാറ്റുകളും മറ്റ് ആസ്തികളും പിടിച്ചെടുത്ത് കിട്ടാനുള്ള തുക ഈടാക്കാന്‍ കെയ്ന്‍ എനര്‍ജിക്ക് ജൂണ്‍ 11ന് അനുമതി നല്‍കിയിരുന്നു. അതിനെത്തുടര്‍ന്നാണ് 20 ആസ്തികള്‍ കണ്ടെത്തിയത്.

കോടതിയുടെ അറിയിപ്പ് ലഭിച്ചാൽ രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രാലയം അറിയിച്ചു. ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഇതുസംബന്ധിച്ച് 2020 ഡിസംബറിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും.

പ്രശ്‌നം പരിഹരിക്കുന്നതിന് കെയിൻ എനർജി സിഇഒയും പ്രതിനിധികളും ചർച്ചക്കായി സർക്കാരിനെ സമീപിച്ചതായും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close