Movies

‘ഫ്ലഷ്’ ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ; ഫസ്റ്റ് ലുക്ക്പോസ്റ്റർ പുറത്തു വിട്ടു

ലക്ഷദ്വീപ് വിഷയത്തില്‍ ശ്രദ്ധേയായ വ്യക്തിയാണ് ഐഷ സുൽത്താന. സംവിധായകയും നടിയുമയി സിനിമാരം​ഗത്ത് പ്രവർത്തിക്കുന്ന ഐഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ഫ്ലഷ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥയെഴുതിരിക്കുന്നത് ‌ ഐഷ സുൽത്താന തന്നെയാണ്. സംവിധായകൻ അരുൺ ഗോപി, ആന്റോ ജോസഫ്, ബാദുഷ ഉൾപ്പടെ സിനിമ മേഖലയിൽ നിന്നുള്ള നിരവധിപ്പേർ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിട്ടുണ്ട്. ബീന കാസിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ബീന കാസിമാണ് ചിത്രം നിർമ്മിക്കുന്നത്.

കെ ജി രതീഷ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം വില്യം ഫ്രാൻസിസ്, എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ഒരു വാക്കിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട തന്റെ ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായി ഐഷ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close