Election 2021KERALANEWS

ഫ്ലാഷ് മോബ് അല്ല; നാട്ടുകാർ നൽകിയ സ്വീകരണമാണ്

ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എ രാജയെ പരനിപരീ​ഗത രീതിയിൽ നാട്ടുകാർ സ്വീകരിക്കുന്ന വീഡിയോ വൈറലാകുന്നു. ആധുനിക കാലത്തെ ഫ്ലാഷ് മോബിനെ അനുസ്മരിപ്പിക്കും വിധം ഡാൻസ് കളിച്ചാണ് ജനങ്ങൽ രാജയെ സ്വീകരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് പരമ്പരാ​ഗത ന‍‍ൃത്ത ചുവടുകളുമായി തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

പുതുമുഖമായ അഡ്വ. രാജ ചെറുപ്പത്തിന്റ പ്രസരിപ്പുമായാണ് മത്സര രംഗത്തെത്തുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി കുമാറിന്റെ ജന്മസ്ഥലമായ കുണ്ടളയില്‍ നിന്നു തന്നെയാണ് മുപ്പത്തിയേഴുകരാനായ രാജയുടെയും വരവ്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. സിപിഎമ്മിന്റെ മൂന്നാര്‍ ഏരിയ കമ്മിറ്റി അംഗമായ രാജ കഴിഞ്ഞ തവണയും സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു. വയനാടിലും തമിഴ്നാടിലെ രായപ്പന്‍പെട്ടിയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ രാജ കോയമ്പത്തൂര്‍ ലോ കോളേജില്‍ നിന്നും ബിരുദമെടുത്തു. 2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു. കന്നിമല എസ്റ്റേറ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയ ഷൈനി പ്രിയ ആണ് ഭാര്യ. അക്ഷര, ആരാധ്യ എന്നിവര്‍ മക്കള്‍.

https://fb.watch/4CuYmFjOBR/

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close