KERALANEWSTop News

ഫ്‌ലാറ്റില്‍ നിന്ന് സാരികള്‍ കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു

കൊച്ചി: മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റിന്റെ ആറാം നിലയില്‍ നിന്നും സാരികള്‍ കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു. സേലം സ്വദേശി കുമാരിയാണ് (45) മരിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഏഴു ദിവസമായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ നാലാം തീയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരിയെ മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ലാറ്റിന് താഴെ വീണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ഇവരുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നു പുലര്‍ച്ചയോടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. അതേ സമയം ദുരൂഹമായ ഈ അപകടത്തിന് കാരണം ഫ്‌ലാറ്റ് ഉടമയാണെന്നാണ് കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്റെ പരാതി. അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്റെയാണ് ഈ ഫ്‌ലാറ്റ്. ഫ്‌ലാറ്റില്‍ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തില്‍ നിന്ന് 10000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ അഡ്വാന്‍സ് തിരിച്ച് നല്‍കാതെ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇവരെ പൂട്ടിയിട്ടെന്നാണ് പരാതിക്കാരന്‍ മൊഴി നല്‍കിയത്. എന്നാല്‍ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഫ്‌ലാറ്റ് ഉടമയെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എഫ്‌ഐആറില്‍ പ്രതി ആരെന്ന് രേഖപ്പെടുത്തിയിട്ടുമില്ല. എന്നാല്‍ ശ്രീനിവാസന്‍ നല്‍കിയ മൊഴിയില്‍ ഫ്‌ലാറ്റുടമ എന്ന് മാത്രമാണുള്ളതെന്നും ആരുടെയും പേര് പരാതിക്കാരന്‍ പറയാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും പോലീസ് വിശദീകരിക്കുന്നു. തുടര്‍ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി പേരുള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുമെന്നും പോലീസ് അറയിച്ചു. ആദ്യഘട്ടത്തില്‍ കുമാരിക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കാന്‍ പോലിസ് നീക്കം നടത്തിയത് വിവാദമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close