KERALANEWSTrending

ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് വീണു 15 വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: പാലാഴിയില്‍ 15 വയസ്സുകാരന്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണുമരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന്‍ ദമ്പതികളുടെ മകന്‍ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒന്‍പതാം നിലയില്‍ നിന്നാണ് കുട്ടി വീണത്.ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309-ാം അപാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്നു ഇവര്‍. പാലാഴി സദ്ഭാവന സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു പ്രയാന്‍ .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close