
ചെന്നൈ: ചൂതാട്ടം നടത്തിയതിന് പ്രമുഖ തമിഴ് നടന് ഷാം ഉള്‍പ്പടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില നുങ്കംമ്പാക്കത്തുള്ള ഫ്ളാറ്റില്‍ വച്ചാണ് ചൂതാട്ടം നടത്തിയത്. നടന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ളാറ്റ്. ഇവിടെ നിന്നും ചൂതാട്ടത്തിനുള്ള ടോക്കണുകളും പോലീസ് കണ്ടെടുത്തു.ലോക്ക്ഡൗണ്‍ കാലത്ത് ചൂതാട്ടത്തിനായി രാത്രി ഏറെ വൈകി നിരവധി നടന്മാര് ഇവിടെയെത്താറുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് നടന്മാരെ ആരെയെങ്കിലും പിടികൂടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടപ്പെട്ട വിദ്യാര്‍ഥി ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഫ്ളാറ്റ് റെയ്ഡ് ചെയ്തത്. 20,000 രൂപയാണ് വിദ്യാര്‍ഥിക്ക് നഷ്ടപ്പെട്ടത്. വേറെ ഏതെങ്കിലും നടനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഷാമിന്റെ നേതൃത്വത്തില്‍ നടന്ന ചൂതാട്ടം എങ്ങനെയായിരുന്നുവെന്നും ആരൊക്കെ ഫ്ലാറ്റില്‍ വന്നിരുന്നുവെന്നതും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു,