INDIANEWS

ബംഗളൂരു ലഹരിമരുന്ന് കേസ് :നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരനും മുഖ്യപ്രതിയുമായ ആദിത്യ ആല്‍വ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി ആദിത്യ ആല്‍വ അറസ്റ്റില്‍. നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരനും കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനുമാണ് ആദിത്യ ആല്‍വ.കേസിലെ ആറാം പ്രതിയായ ആദിത്യ ആല്‍വയെ ചെന്നൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു.ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിങ്ങനെ 12 പേരെ അറസ്റ്റു ചെയ്തിരുന്നു. ബെംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ 1.25 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close