INDIANEWS

ബംഗാളില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നേക്കും

കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നേക്കും. ഇന്ന് വൈകുന്നേരം നാലിനാണ് പൂര്‍ബ മിഡ്നാപുര്‍ ജില്ലയിലെ ഹാല്‍ഡിയയില്‍ നാല് പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി എത്തുക. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നതു സംബന്ധിച്ച് ഔദ്യേഗിക വിശദീകരണങ്ങളൊന്നും മമത പുറത്തുവിട്ടിട്ടില്ല.

ജനുവരി 23ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുത്ത പരിപാടിയില്‍ ജയ് ശ്രീ റാം മുദ്രാവാക്യം മുഴക്കിയതില്‍ മമതാ ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പരിപാടിയില്‍നിന്നും മമത ഇറങ്ങിപ്പോവുകയും ചെയ്തു. ഇന്നത്തെപരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മമത നിര്‍ദേശം നല്‍കിയെന്നാണ് വിവരം. അതേസമയം, ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ പരിപാടിയില്‍ പങ്കെടുക്കും.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബഹംഗാളിലെ ബി.ജെ.പി. സംഘടിപ്പിക്കാനിരുന്ന രഥയാത്രക്കും അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ വിലക്ക് മറികടന്നും രഥയാത്ര സംഘടിപ്പിക്കുമെന്ന നിലപാടിലായിരുന്നു സംസ്ഥാന ബി.ജെ.പി. നേതൃത്വം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close