INDIANEWSTrending

ബംഗാളിൽ ബിജെപിക്ക് പരാജയം സംഭവിച്ചത് ഇങ്ങനെ….

എട്ടു ഘട്ടങ്ങളായി 292 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്നത്, വോട്ടെടുപ്പ് മാറ്റി വച്ച രണ്ട് സീറ്റിൽ മെയ് 16 നാണു തെരഞ്ഞെടുപ്പ്.

ആദ്യ അഞ്ചു ഘട്ടം പിന്നിടുമ്പോൾ തന്നെ നൂറു സീറ്റ് കടക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ച ബംഗാളിൽ ബിജെപി ആകെ നേടിയത് 78 സീറ്റാണ്. മാർച് ഇരുപത്തിയേഴിനു നടന്ന ഒന്നാം ഘട്ടത്തിൽ 30 മണ്ഡലങ്ങളിൽ ആണ് തെരഞ്ഞെടുപ്പ് അതിൽ 12 സീറ്റുകൾ ബിജെപിക്ക് ജയിക്കാൻ കഴിഞ്ഞു. മമത ബാനർജി സുവേന്ദു അധികാരി പോരാട്ടം നടന്ന ഏപ്രിൽ ഒന്നിന് രണ്ടാം ഘട്ടത്തിൽ ആകെയുള്ള മുപ്പതിൽ പത്തു സീറ്റ് ബിജെപി ജയിച്ചപ്പോൾ മുസ്ലിം ജനസംഖ്യ കൂടുതലുള്ള 31 സീറ്റുകളിൽ നടന്ന മൂന്നാം ഘട്ടത്തിൽ ബിജെപി ജയിച്ചത് കേവലം മൂന്നു സീറ്റിൽ മാത്രം.

ഏപ്രിൽ പത്തിന് നടന്ന നാലാം ഘട്ടത്തിൽ ബിജെപി ജയിച്ചത് നാല്പത്തിനാലിൽ പതിനൊന്നു മാത്രം. അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 45 സീറ്റുകളിൽ 18 വിജയം ബിജെപി നേടി. രൂക്ഷമായ കൊറോണ വ്യാപനം രാജ്യത്ത് ചർച്ച ആയി തുടങ്ങിയതിനു ശേഷവും ഓക്സിജൻ കിട്ടാത്ത മരണങ്ങളും വാർത്ത ആയിത്തുടങ്ങിയതിനു ശേഷം ഏപ്രിൽ 22 നു നടന്ന ആറാം ഘട്ടത്തിൽ മത്സരിച്ച 43 സീറ്റുകളിൽ ബിജെപി ജയിച്ചത് 8 സീറ്റുകളിൽ മാത്രമാണ്. പിന്നീട് റാലികളും പരസ്യ പ്രചാരണങ്ങളും നിരോധിച്ച ശേഷം നടന്ന ഏഴാം ഘട്ടത്തിൽ ബിജെപി വിജയം മുപ്പത്തിനാലിൽ ഒൻപത് ആയും എട്ടാം ഘട്ടത്തിൽ മുപ്പത്തി അഞ്ചിൽ ഏഴായും ചുരുങ്ങി.

ഏപ്രിൽ ഒന്നിന് നന്ദിഗ്രാമിൽ നടന്ന തെരഞ്ഞെടുപ്പിൽ മമത ബാനർജി പരാജയം മണത്തിനു ശേഷം കോൺഗ്രസ്സ് ഉൾപ്പടെയുള്ള കക്ഷികൾ തങ്ങൾക്കൊപ്പം നിൽക്കണം എന്നത് പരസ്യമായി പറഞ്ഞതും അതിനു ശേഷം ബിജെപിക്ക് വിജയത്തിൽ ഉണ്ടായ കുറവും ഒപ്പം ഫലം വന്നതിനു ശേഷം കോൺഗ്രസ് ഇടത് അബ്ബാസ് സഖ്യത്തിന് ഒരു സീറ്റ് പോലും നേടാനായില്ല എന്നതും ബിജെപിക്ക് എതിരായി ബംഗാളിൽ ഒരു മഹാസഖ്യം തെരഞ്ഞെടുപ്പ് തുടങ്ങിയതിനു ശേഷവും രൂപപ്പെട്ടതാണ് സൂചന നൽകുന്നു. ഈഭാവിയിൽ എല്ലാ സംസ്ഥാനത്തും ബിജെപിക്ക് ഈ മഹാ സഖ്യത്തെ ഭയക്കേണ്ടി വരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close