Covid UpdatesElection 2021INDIANEWS

ബംഗാളിൽ ഭാഗിക ലോക്ക്ഡൗൺ; വോട്ടെണ്ണലിന് മുൻപ് നിയന്ത്രണങ്ങൾ കർശനമാക്കും

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഭാഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍. സർക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച്, കൂടുതൽ ഉത്തരവുണ്ടാകുന്നതുവരെ സാമൂഹിക, സാംസ്കാരിക, അക്കാദമിക്, വിനോദവുമായി ബന്ധപ്പെട്ട എല്ലാ സമ്മേളനങ്ങളും പശ്ചിമ ബംഗാളിൽ നിരോധിച്ചു. മെയ് രണ്ടിനാണ് ബംഗാളിലും വോട്ടെണ്ണൽ.

മാര്‍ക്കറ്റുകള്‍ അഞ്ച് മണിക്കൂര്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. രാവിലെ ഏഴ് മണി മുതല്‍ 10 മണി വരെയും രാത്രി 3 മണി മുതല്‍ 5 മണി വരെയുമായിരിക്കും പ്രവര്‍ത്തനസമയം. ഷോപ്പിംഗ് കോംപ്ലെക്‌സുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സിനിമാ തിയേററ്ററുകള്‍, സ്‌പോര്‍ട്‌സ് പരിശീലന കേന്ദ്രങ്ങള്‍,റെസ്റ്റോറന്റുകള്‍, ബാറുകള്‍, ജിം, സ്വിമ്മിംഗ് പൂള്‍, സ്പാ എന്നിവ അടച്ചിടും.

ഫാര്‍മസികള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമായിരിക്കില്ല. ഹോം ഡെലിവറികള്‍ക്കും ഓണ്‍ലൈന്‍ ഡെലിവറികള്‍ക്കും തടസ്സമുണ്ടാകില്ലെന്നും എന്നാല്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിൽ പറയുന്നു. സാമൂഹ്യ – സാംസ്‌കാരിക പരിപാടികളോ വിനോദ പരിപാടികളോ സെമിനാര്‍ പോലെയുള്ള വിദ്യാഭ്യാസ അനുബന്ധ പരിപാടികളോ അനുവദിക്കുന്നതല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close