INDIANEWSSocial Media

“ബംഗാൾ മുട്ടാളന്മാരെ എതിർക്കും”: മമതയ്ക്കും ബംഗാൾ സർക്കാരിനും ഐക്യദാർഢ്യവുമായി മഹുവ മൊയ്ത്ര

കൊല്‍ക്കത്ത:കേന്ദ്രവും ബംഗാൾ സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാവുന്നതിനിടെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയെ വിട്ടുതരില്ലെന്ന് പ്രഖ്യാപിച്ച മമത ബാനർജിയെ പിന്തുണച്ച് തൃണമൂല്‍ കോൺഗ്രസ് എം പി മഹുവ മൊയ്ത്ര. ബംഗാൾ മുട്ടാളന്മാരെ എതിർത്ത് നില്കും എന്ന ക്യാപ്ഷനോടെ ഒരു ഗിഫ് പങ്കുവച്ചാണ് മൊയ്ത്ര തന്റെ നിലപാട് വ്യക്‌തമാക്കിയത്.

ഒരു ബൊമ്മക്കടുവയെ ആഞ്ഞ് മാന്തുകയും അടിക്കുകയും ചെയ്യുന്ന ഒരു പൂച്ചയുടെ ദൃശ്യമാണ് മഹുവ പങ്കുവച്ചത്. ഇതിനു താഴെ അല്പം കൂടെ ശക്തിയിൽ അടിക്കാമെന്നും ഇതൊന്നും കണ്ടകേന്ദ്രസർക്കാർ കുലുങ്ങില്ലെന്നും ഉൾപ്പടെ മിശ്രപ്രതികരണങ്ങളാണുള്ളത്. ഏറെപ്പേർ മമ്തയ്ക്കും ബംഗാൾ ഗവൺമെന്റിനും പിന്തുണയും പ്രഖ്യാപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായോട് കേന്ദ്ര സര്‍വീസിലേക്ക് തിരികെ പ്രവേശിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ നടപടിയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ചീഫ് സെക്രട്ടറിയെ വിട്ടയക്കാന്‍ കഴിയില്ലെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് കത്തും നൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close