Breaking NewsINDIANEWS

ബം​ഗാളിൽ സിപിഎമ്മിന്റെ തകർച്ച പൂർണമായി; ഇടത് പാർട്ടികളുടെ ഒരു എംഎൽഎ പോലുമില്ലാത്ത നിയമസഭ

കൊല്‍ക്കത്ത: മൂന്നര പതിറ്റാണ്ട് പശ്ചിമ ബം​ഗാൾ ഭരിച്ച സിപിഎമ്മിന് ഇക്കുറി നിയമസഭയിൽ ഓരു എംഎൽഎ പോലുമില്ല. പശ്ചിമ ബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്ത് വരുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു സ്ഥാനാർത്ഥിക്ക് പോലും വിജയം കാണാൻ കഴിഞ്ഞില്ല. പശ്ചിമ ബം​ഗാൾ നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രാതിനിധ്യമില്ലാത്ത സാഹചര്യം ഉണ്ടാകുന്നത്. അതേസമയം, ഇടത് പാർട്ടികൾ കൂടി ചേർന്ന സഞ്ജുക്ത മോര്‍ച്ചയ്ക്ക് രണ്ട് സ്ഥാനാർത്ഥികളെ നിയമസഭയിൽ എത്തിക്കാനായി. കോണ്‍ഗ്രസിന്‍റെ നേപാള്‍ ചന്ദ്ര മഹതോയ്ക്കും ഐഎസ്എഫിന്‍റെ നൗഷാദ് സിദ്ദിഖിക്കുമാണ് ഇക്കുറി ബം​ഗാൾ നിയമസഭയിൽ എത്തിയ മൂന്നാം മുന്നണി സ്ഥാനാർത്ഥികൾ.

കഴിഞ്ഞ 30 വര്‍ഷത്തോളമായി നടക്കുന്ന ഇടത് പാര്‍ട്ടികളുടെ ക്ഷയം ഇതോടെ പൂര്‍ത്തിയായി. വോട്ടുകളുടെ ധ്രുവീകരണമാണ് പരാജയത്തിന് കാരണമായതെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥി നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള ഇടത് പരീക്ഷണവും വിജയിച്ചില്ല. ജമൂരിയയില്‍ മത്സരിച്ച ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് മൂന്നാം സ്ഥാനത്താണ് എത്തിയത്. 14.8 ശതമാനം വോട്ടുകള്‍ മാത്രമാണ് ഐഷി ഘോഷിന് നേടാനായത്. മറ്റ് യുവ നേതാക്കളായ ദിപ്സിത ധര്‍, മിനാക്ഷി മുഖര്‍ജി, ശ്രീജന്‍ ഭട്ടാചാര്യയും പരാജയത്തിന്‍റെ ചൂടറിഞ്ഞു. മുതിര്‍ന്ന സിപിഎം നേതാക്കളായ സുജന്‍ ചക്രബര്‍ത്തി, അശോക് ഭട്ടാചാര്യ, സുശാന്ത ഘോഷ്, കാന്തി ഗാംഗുലി എന്നിവരും പരാജയപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close