Uncategorized

ബജറ്റ് സമ്മേളനം ഇന്ന് മുതല്‍, ബജറ്റ് 15ന്

തിരുവനന്തപുരം:ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനാലാം കേരള നിയമസഭയുടെ 22ാമത് സമ്മേളനം ഇന്നാരംഭിക്കും.ഈ മാസം 28 വരെയാണ് സഭ സമ്മേളിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് 15ന് അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്മേളനമായതിനാല്‍ ഭരണപ്രതിപക്ഷങ്ങളുടെ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടലിന്റെ വേദി കൂടിയാകും നിയമസഭ സമ്മേളനം.

സ്പീക്കര്‍സ്ഥാനത്തു നിന്ന് പി.ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം സഭ ചര്‍ച്ചചെയ്യും.സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍,
സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് ചോദ്യം ചെയ്യാന്‍നോട്ടിസ് നല്‍കിയതും അനുബന്ധ വിവാദവും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും.

സ്പീക്കറെ ചോദ്യം ചെയ്യാന്‍കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നോട്ടിസ് നല്‍കിയാല്‍ അത് വലിയ രാഷ്ട്രീയ കോളിളക്കത്തിന് ഇടയാക്കും. ഒരന്വേഷണത്തെയും തടസ്സപ്പെടുത്തില്ലെന്നും തന്നെ കേന്ദ്ര ഏജന്‍സികള്‍ചോദ്യം ചെയ്യുമെന്ന് കരുതുന്നില്ലെന്നുമാണ് സ്പീക്കറുടെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍നേടിയ വിജയം മുന്‍നിറുത്തിയാവും ഭരണപക്ഷം പ്രതിപക്ഷത്തെ നേരിടുക. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്മേളനം പ്രതിപക്ഷത്തിനും നിര്‍ണായകമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close