KERALANEWSTrending

ബഡ്ജറ്റ് ഒറ്റ നോട്ടത്തിൽ

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ ഭരണ നേട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞും പുതിയ വികസന ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം.പദ്ധതികള്‍ നടപ്പാക്കുന്നതെങ്ങനെയെന്നും പണം എങ്ങനെ കണ്ടെത്തുമെന്നും ബഡ്ജറ്റില്‍ വിശദമാക്കിയിരുന്നു.മുന്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്ന പ്രത്യേകതയുമുണ്ട്.3.18 മണിക്കൂര്‍ നീണ്ട ബഡ്ജറ്റില്‍ ക്ഷേമം, വികസനം, തൊഴില്‍, നവകേരളം എന്നിവക്കാണ് ഊന്നല്‍.

എല്ലാ ക്ഷേമ പെന്‍ഷനുകളും വിണ്ടും 100 രൂപ വര്‍ധിപ്പിച്ച് 1600 രൂപയാക്കി. 58 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ഉണ്ടാകും.

കോവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് പൂര്‍ണ സൗജന്യം

ലൈഫ് പദ്ധിയില്‍ ഒന്നര ലക്ഷം ഭവനങ്ങളും ഭൂരഹിതര്‍ക്ക് 24 ഭവന സമുച്ചയങ്ങള്‍ കൂടി നല്‍കും.

ആരോഗ്യ വകുപ്പിന്റെ ശാക്തീകരണത്തിന് 4000 പുതിയ തസ്തികകള്‍ കൂടി നല്‍കും.

8 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍

വികസന തുടര്‍ച്ചക്കായി 15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ക്ക് കൂടി നടപ്പാക്കും.

കാര്‍ഷിക മേഖലക്കും കര്‍ഷകര്‍ക്കും ആശ്വാസം :റബ്ബറിന്റെ വില 170 രൂപയും നാളികേര സംഭരണ വില 32 രൂപയായും നെല്ലിന്റെ സംഭരണവില 28 രൂപയായും ഉയര്‍ത്തി.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി നല്‍കും.

4530 കി.മീറ്റര്‍ റോഡുകള്‍ കൂടി പുനര്‍നിര്‍മിക്കും.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ കര്‍മ പദ്ധതി നടപ്പിലാക്കും.

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടരും:നീല , വെള്ള കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 15 രൂപക്ക് 10 കിലോ അരി നല്‍കും.

20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി 5 വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമിടും.

വര്‍ക്ക് നീയര്‍ ഹോം പദ്ധതിക്ക് 20 കോടി,വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ബ്യഹത് പദ്ധതി.

കേരളത്തെ നോളജ് എക്കണോമി ആക്കും.

കെ ഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തീകരിക്കും.

BPL വിഭാഗങ്ങള്‍ക്ക് സബ്‌സിഡിയോടെ ലാപ് ടോപ്പ്

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പദ്ധതികള്‍ : 1000 പുതിയ അധ്യാപ തസ്തികള്‍ കൂടി അനുവദിച്ചു.
നിലവിലുള്ള 800 ഒഴിവുകള്‍ ഉടന്‍ നികത്തും.
കോളജുകളില്‍ 10% സീറ്റ് അധികമായി അനുവദിച്ചു
സര്‍വ്വകലാശാലകള്‍ക്ക് പശ്ചാത്തല വികസനത്തിന് കിഫ്ബി വഴി 2000 കോടി

ശ്രീനാരായണ ഗുരു സര്‍വ്വകലാശാലക്ക് ആസ്ഥാന മന്ദിരം പണിയാനും ഡോ പല്‍പ്പുവിന്റെ പേരില്‍ സ്ഥാപനം നര്‍മ്മിക്കാനും തീരുമാനം.

500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ കൂടി തുടങ്ങും.

സര്‍വ്വകലാശാലകളില്‍ 197 പുതിയ ന്യൂ ജെന്‍ കോഴ്‌സുകള്‍

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 150 കോടി

ശാസ്ത്ര സാങ്കേതിക മേഖലക്ക് വന്‍ പദ്ധതികള്‍

പുതിയ 2500 സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ആരംഭിക്കും. 20000 പേര്‍ക്ക് തൊഴില്‍

IT മേഖലക്കായി കൂടുതല്‍ തുക.

കുടുംബശ്രീ ശാക്തീകരണത്തിനായി പദ്ധതികള്‍

വ്യവസായ പുരോഗതിക്കായി വ്യവസായ ഇടനാഴികള്‍. ഇതിനായുള്ള സ്ഥലം ഏറ്റെടുക്കലിനായി പണം .

കയര്‍, കൈത്തറി, കശുവണ്ടി മേഖലകള്‍ക്ക് കൈത്താങ്ങ്. കയര്‍ മേഖലയില്‍ 10000 പേര്‍ക്ക് കൂടി തൊഴില്‍ . കശുവണ്ടി ഗ്രാറ്റുവിറ്റി മുഴുവന്‍ കൊടുത്തു തീര്‍ക്കും.
മത്സ്യ മേഖലക്കായി പദ്ധതികള്‍ . 1500 കോടി മത്സ്യ തൊഴിലാളി മേഖലക്ക്.. 10000 കുടുംബങ്ങള്‍ക്ക് വീട്.

52000 പട്ടികജാതി വര്‍ഗ കുടുംബങ്ങള്‍ക്ക് വീട്

കയര്‍ മേഖലക്ക് 112 കോടി

മൂന്നാറില്‍ ടൂറിസം ട്രെയിന്‍ പദ്ധതി പരിഗണനയില്‍

പ്രവാസി ക്ഷേമത്തിനായി പുതിയ പദ്ധതികള്‍. മടങ്ങിവരുന്ന പ്രവാസികള്‍ക്കായി 100 കോടിയുടെ പുനരധിവാസ പദ്ധതി.

പ്രവാസി ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു.

ഉപജീവന പധതികള്‍ക്കായി 7500 കോടി

തൊഴിലുറപ്പു തൊഴിലാളികള്‍ക്കായി ക്ഷേമനിധി.

കര്‍ഷകത്തൊഴിലാളി ക്ഷേമത്തിന് 170 കോടി അധികമായി നല്‍കും

അയ്യന്‍കാളി തൊഴിലുറപ്പു പധതിക്ക് 200 കോടി

കാര്‍ഷികമേഖലയുടെ പുരോഗതിക്ക് കൂടുതല്‍ പദ്ധതികളും തുകയും
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ . തരിശുരഹിത കേരളം പധതി തുടരും. പച്ചക്കറി കൃഷിക്ക് കൂടുതല്‍
തുക ചിലവഴിക്കും.

വയനാട്ടിലെ കാപ്പിക്കും താങ്ങുവില

സ്‌കൂള്‍ പാചക തൊഴിലാളികള്‍, ആയ മാര്‍ എന്നിവരുടെ അലവന്‍സ് വര്‍ധിപ്പിച്ചു.

ആശ വര്‍ക്കര്‍ മാരുടെ അലവന്‍സില്‍ 1000 രൂപയുടെ വര്‍ധന. ലൈബ്രറിയന്മാരുടെ അലവന്‍സും വര്‍ധിപ്പിച്ചു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാര്‍, അംഗനവാടി ജീവനക്കാര്‍ എന്നിവരുടേയും ഓണറേറിയവും വര്‍ധിപ്പിച്ചു.

കാരുണ്യ പദ്ധതി തുടരും.കോന്നി, ഇടുക്കി, കാസര്‍കോട് മെഡിക്കല്‍ കോളജുകളില്‍ പുതിയ തസ്തികകളും തുകയും .
വയനാട് മെഡിക്കല്‍ കോളജിനായി 300 കോടി

പത്തനതിട്ട ജില്ലാ സ്റ്റേഡിയം നിര്‍മാണം ഉടന്‍ തുടങ്ങും

ആറന്മുളയില്‍ സുഗതകുമാരിയുടെ തറവാട് വീട്ടില്‍ സാഹിത്യ മ്യൂസിയം നിര്‍മിക്കും.

കിളിമാനൂരില്‍ രാജാ രവിവര്‍മയുടെ പേരില്‍ സ്‌ക്വയര്‍

പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 1000 രൂപ കൂടി വര്‍ധിപ്പിച്ചു.

KSRTC ക്ക് 1000 കോടി കൂടുതല്‍ സഹായം

പൊതുമരാമത്ത് വകുപ്പിന് 10000 കോടി

ശബരി റെയില്‍ പധതിക്ക് കിഫ്ബി വഴി 2000 കോടി

ഇടുക്കി, കാസര്‍കോഡ് പാക്കേജുകള്‍ക്ക് കൂടുതല്‍ തുക

കേരള ഭാഗ്യക്കുറിയുടെ സമ്മാന ഘടന വര്‍ധിപ്പിച്ചു. ലോട്ടറി തൊഴിലാളികള്‍ക്കുള്ള ആനുകൂല്യം വര്‍ധിപ്പിച്ചു

ദേവസ്വം ബോര്‍ഡുകള്‍ക്ക് 150 കോടി കുടുതല്‍ ധനസഹായം.

പ്രളയ സെസ് തുടരില്ല.

ജീവനക്കാരുടെ ശബള കമീഷന്‍ റിപ്പോര്‍ട്ട് ഏപ്രില്‍ മുതല്‍ നടപ്പാക്കും. റിപ്പോര്‍ട്ട് ഈ മാസം ലഭിക്കും.ശബള പരിഷ്‌കരണം ഏപ്രില്‍ മുതല്‍ നടപ്പാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close