KERALANEWS

ബത്തേരി കൊളഗപ്പാറയില്‍ വാഹനാപകടം അഞ്ച് പേര്‍ക്ക് പരുക്ക്

വയനാട്: ദേശിയപാത 766 ല്‍ സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കൊളഗപ്പാറ കവലയ്ക്ക് സമീപം ഇന്നലെ എട്ടു മണിയോടെയാണ് അപകടം. ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ബൈക്കും കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ മുന്നിലുണ്ടായിരുന്ന ബൈക്കില്‍ ഇടിച്ച ശേഷം ലോറിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ച.് കാര്‍, ബൈക്ക് യാത്രക്കാര്‍ക്കാണ് പരുക്ക്. കാര്‍ യാത്രികരും കോഴിക്കോട് സ്വദേശികളുമായ ഷാഹുല്‍ ( 34), റാഷിദ് (25) സാബിറ ( 39) എന്നിവര്‍ക്കും ബൈക്ക് യാത്രികരും മാനന്തവാടി സ്വദേശികളായ ഫിറോസ് (37), സജറിന്‍ സുഹാന (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇതില്‍ ഷാഹുല്‍ , റാഷിദ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും, ഫിറോസ് , സജറിന്‍ സുഹാന എന്നിവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close