BIZ
ബയോകോണ്‍ മേധാവി കിരണ്‍ മജുംദാറിന് കൊവിഡ് പോസിറ്റീവ്

ബംഗളൂരു: ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണ്‍ മേധാവി കിരണ്‍ മജൂംദാര്‍ ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനും കൊവിഡ് എണ്ണത്തിലേക്ക് ചേര്‍ന്നതായും രോഗലക്ഷണങ്ങള്‍ ഉള്ളതായും 67കാരിയായ കിരണ്‍ മജൂംദാര്‍ ട്വിറ്ററില്‍ അറിയിച്ചു.കര്‍ണാടകയില്‍ കൊവിഡ് കേസുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബെംഗളൂരു. ഇതുവരെ 91,864 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 6,317 കേസുകളില്‍ 2,053 കേസുകളും ബെംഗളൂരുവില്‍ നിന്നായിരുന്നു. 4,062 മരണങ്ങളും 1,48,562 രോഗമുക്തി നേടിയവരും ഉള്‍പ്പെടെ നിലവില്‍ സംസ്ഥാനത്ത് 2,33,283 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.