Breaking NewsNEWSTrendingWORLD

ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് അന്തരിച്ചു; വിട പറഞ്ഞത് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ ദൗത്യ സംഘാം​ഗം

ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെയാണ് 90-കാരനായ മൈക്കിൾ കോളിൻസിന്റെ അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാർത്ത ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്നു അദ്ദേഹം.

1930ൽ റോമിലാണ് കോളിൻസിന്റെ ജനനം. യു.എസ് ആർമി മേജറായിരുന്നു അച്ഛൻ. ന്യൂയോർക്ക് മിലിട്ടറി അക്കാഡമിയിലെ പഠനശേഷം എയർഫോഴ്സ് ടെസ്റ്റ് പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. 1963ലാണ് നാസയുടെ ബഹിരാകാശ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1966ൽ ജെമിനി 10ലായിരുന്നു ആദ്യ ബഹിരാകാശ യാത്ര. മെഡൽ ഓഫ് ഫ്രീഡം, വ്യോമസേനയുടെ വിശിഷ്ട സേവാ മെഡൽ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്നു മൈക്കിൾ കൊളിൻസ്. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവരായിരുന്നു ആ സംഘത്തിലെ മറ്റു രണ്ടു അംഗങ്ങൾ. 1969 ജൂലൈയിലായിരുന്നു ഈ ചരിത്രദൗദ്യം.

സമ്പൂർണ ചന്ദ്രയാത്ര എന്ന നിലയിൽ അപ്പോളോ 11 ദൗത്യം പുറപ്പെട്ടത് 1969 ജൂലൈ 16നു രാവിലെയാണ്. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷൻമാരായി. കൊളംബിയ എന്ന ആ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് മൈക്കൽ കോളിൻസ് ആയിരുന്നു. ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽനിന്നു തിരിച്ചു വരുന്നതുവരെ മൈക്കിൾ കൊളിൻസ് ചന്ദ്രനു ചുറ്റും കമാൻഡ് മൊഡ്യൂളുമായി കറങ്ങുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close