INDIANEWS

ബാഗ്ജാന്‍ കത്തുന്നു, അധികൃതരുടെ അനാസ്ഥയില്‍ വെന്തുരുകി ഒരു ഗ്രാമം

ദിസ്പൂര്‍: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ മൂന്ന് വയസുള്ള കുട്ടിയുടെ അമ്മയാണ് ലാബന്യ സൈകിയയ്ക്ക്. ജൂണില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ (ഓയില്‍) സമീപത്തുള്ള ഗ്യാസ് കിണറില്‍ നിന്ന് ഉണ്ടായ തീപിടുത്തത്തില്‍ വീട് നഷ്ടപ്പെട്ടു. വീട് മാത്രമല്ല അവരുടെ നിത്യ വൃത്തിക്കു വക നല്‍കിയിരുന്ന കടയും നഷ്ടപ്പെട്ടു. ബാഗ്ജാന്‍ പ്രദേശത്ത് വാതക സ്‌ഫോടനത്തെത്തുടര്‍ന്ന് ജൂണ്‍ 9 ന് ആരംഭിച്ച തീ 150 ദിവസമായിട്ടും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീപിടുത്തമായി മാറിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തില്‍ മൂന്ന് പേര്‍ മരിച്ചു. തീപിടുത്തം ഭയന്ന് അയല്‍ ഗ്രാമങ്ങളിലെ മൂവായിരം പേര്‍ വീട് വിട്ട് താല്‍ക്കാലിക ക്യാമ്പുകളില്‍ അഭയം തേടിയിട്ടുമുണ്ട്. ജനവാസയോഗ്യമാകുന്ന രീതിയിലല്ല ഇപ്പോള്‍ ഇവിടമുള്ളത്. പ്രദേശ വാസികളാണെങ്കില്‍ നിരന്തരമായി തങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പരാതി ഉന്നയിക്കാറുണ്ട്.
അടിയന്തര നഷ്ടപരിഹാരമായി 2.5 മില്യണ്‍ രൂപ നല്‍കിയതായി ഓയില്‍ കമ്പനി പറഞ്ഞിട്ടുണ്ട്. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട കുടുംബങ്ങള്‍, ഓരോ കുടുംബത്തിനും ഉപജീവനമാര്‍ഗമായി പ്രതിമാസം 50,000 നല്‍കുന്നത് തുടരുന്നു.

1967 ല്‍ ആസാമിലെ ശിവസാഗര്‍ ജില്ലയിലെ നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഒഎന്‍ജിസി) ഉണ്ടായ തീപിടുത്തം 90 ദിവസത്തെ പരിശ്രമത്തിന് ശേഷമാണ് അണയ്ക്കാനായത്. ആന്ധ്രാപ്രദേശിലെ പസര്‍ലാപുടിയിലെ മറ്റൊരു എണ്ണ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടായ തീപിടുത്തവും നിയന്ത്രിക്കാന്‍ 65 ദിവസമെടുത്തു. തീപിടുത്തത്തില്‍ ഇരകളായവര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. തീപിടുത്തത്തില്‍ തകര്‍ന്ന വീടിനും വിളകള്‍ക്കും ഞങ്ങള്‍ക്ക് ഇതുവരെ ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. എണ്ണക്കമ്പിനിയുടെ പ്രവര്‍ത്തനം നിരവധി പാരിസ്ഥിതിക ആഘാതങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ശ്രമങ്ങളിലൂടെ മാത്രമേ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറയൂ എന്നാണ് വിദഗ്ദാഭിപ്രായം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close