NEWSWORLD

ബാഗ്ദാദിലെ ആശുപത്രി തീപിടിത്തത്തിൽ 82 പേർ മരിച്ച സംഭവം; ഗവർണർക്കും ആരോഗ്യമന്ത്രിക്കും സസ്‌പെൻഷൻ

ബാ​ഗ്ദാദ്: 82 പേരുടെ മരണത്തിന് കാരണമായ ബാ​ഗ്ദാദിലെ അൽ ഖതീബ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ബാഗ്ദാദ് ആരോ​ഗ്യമന്ത്രിക്കും ഗവർണർക്കും സസ്പെൻഷൻ. ഞായറാഴ്ച ചേർന്ന യോ​ഗത്തിൽ ബാ​ഗ്ദാദിലെ ഓദ്യോ​ഗിക വൃത്തങ്ങളെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ആരോ​ഗ്യമന്ത്രിയെയും​ ​ഗവർണറെയും സസ്പെന്റ് ചെയ്തു. സംഭവത്തിൽ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവ് നൽകി.

അഴിമതിയും ദുർഭരണവും മൂലം ഗവൺമെന്റ് സ്ഥാപനങ്ങൾ വർഷങ്ങളായി നശിക്കുന്നതിന്റെ ഫലമാണ് ഇബ്നു അൽ ഖത്തീബിലെ ദുരന്തമെന്ന് പ്രസിഡന്റ് ബർഹാം സ്വാലിഹ് ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

ശനിയാഴ്ചയാണ് ബാ​ഗ്ദാദിലെ ഇബ്ന് അൽ ഖതീബ് ആശുപത്രിയിൽ തീപിടുത്തമുണ്ടായത്.ഓക്സിജൻ ടാങ്കിലുണ്ടായ പൊട്ടിത്തെറിയാണ് അപകടത്തിന് കാരണം.അപകടത്തിൽ 110 പേർക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു..

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close