INDIANEWSTrending

ബാഗ് കൊറോണ ബാഗ്;കൊവിഡിനെ തുരത്താന്‍ ചൂട്ടും കത്തിച്ച് ജനക്കൂട്ടം

ഭോപാല്‍: കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ കൊവിഡിനെ തുരത്താന്‍ ചൂട്ട് കത്തിച്ചും ടോര്‍ച്ചടിച്ചും മെഴുകുതിരി തെളിച്ചും പാത്രം മുട്ടിയും ജനക്കൂട്ടം തെരുവിലിറങ്ങിയത് നാം മറന്നിട്ടുണ്ടാവില്ല. ഇപ്പോള്‍ കൊവിഡ് അതിന്റെ സകല ശക്തിയുമെടുത്ത് സംഹാര താണ്ഡവമാടുന്ന ഈ രണ്ടാം തരംഗത്തിലുമിതാ ചൂട്ടും കത്തിച്ചിറങ്ങിയിരിക്കുന്നു ഒരു കൂട്ടം. മധ്യപ്രദേശിലെ ഗ്രാമവാസികളാണ് കൊറോണയെ തുത്തിയോടിക്കാന്‍ ചൂട്ടും കത്തിച്ചിറങ്ങിയിരിക്കുന്നത്.

ബാഗ് കൊറോണ ബാഗ് (ഓട് കൊറോണ ഓട്) എന്നാര്‍ത്തുവിളിച്ച് ഗ്രാമവാസികള്‍ ചൂട്ടുംകത്തിച്ച് ഓടുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഗര്‍ മാല്‍വ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ചൂട്ടുകള്‍ ശക്തിയില്‍ വീശുന്നതും ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും വിഡിയോയില്‍ കാണാം. ഈ പ്രവര്‍ത്തിയിലൂടെ കൊവിഡ് ശാപം തങ്ങളുടെ ഗ്രാമത്തില്‍നിന്ന് ഒഴിഞ്ഞുപോകുമെന്ന് അവര്‍ വിശ്വസിക്കുന്നു.ഗ്രാമത്തില്‍ ഒരു മഹാമാരി പടര്‍ന്നുപിടിച്ചാല്‍ എല്ലാ വീട്ടില്‍നിന്നും ഒരാള്‍ ഇങ്ങനെ ചെയ്യണം. വീട്ടില്‍നിന്ന് തീ കൊളുത്തുന്ന പന്തം ഗ്രാമാതിര്‍ത്തിയില്‍ കൊണ്ടുകളയണം. ഈ ചടങ്ങായിരുന്നു ഞായറാഴ്ച നടന്നത്. എല്ലാവരും പന്തം കത്തിച്ച് ഗ്രാമത്തിന് പുറത്തുകൊണ്ടുകളഞ്ഞു.

തങ്ങളുടെ മുതിര്‍ന്നവര്‍ പറഞ്ഞുതന്നതാണിതെന്നും പ്രദേശവാസികള്‍ പറയുന്നു.രണ്ടുമൂന്നുവര്‍ഷം മുമ്പ് ഗണേഷ്പുരയില്‍ ഓരോ ദിവസവും ഓരോ വീട്ടിലായി ഒരു മരണം വീതം റിപ്പോര്‍ട്ട് ചെയ്തു. പനിവന്നായിരുന്നു കൂടുതല്‍ മരണം. ഇതോടെ ഒരു ഞായറാഴ്ച ഇത്തരമൊരു ചടങ്ങ് നടത്തിയതോടെ പിന്നീട് ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടില്ല -ഗ്രാമവാസികളില്‍ ഒരാള്‍ കൂട്ടിച്ചേര്‍ത്തു.രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിച്ച കഴിഞ്ഞവര്‍ഷം കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ ‘ഗോ കൊറോണ ഗോ കൊറോണ’ മുദ്രാവാക്യം വൈറലായിരുന്നു. ലോകം മുഴുവന്‍ ഗോ കൊറോണ ഗോ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close