KERALANEWSTop News

ബാങ്കിലെത്തിയത് പേരക്കുട്ടികൾക്കായി ആഭരണമെടുക്കാൻ: ഇ. പി. ജയരാജന്റെ ഭാര്യ

കണ്ണൂർ: മകന്റെ പേരിൽ സ്വർണക്കടത്തു ബന്ധം ആരോപിക്കപ്പെട്ടതിനു പിന്നാലെ ക്വാറന്റീൻ ലംഘിച്ചു സഹകരണബാങ്കിൽ പോയെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര. ഇതു സംബന്ധിച്ച് വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും അവർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മന്ത്രി ഇ.പി. ജയരാജന്റെ ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ബാങ്കിൽ പോയിരുന്നു. പേരക്കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് അവർക്ക് സമ്മാനമായി നൽകാൻ ആഭരണം എടുക്കുന്നതിനാണ് ബാങ്ക് ലോക്കർ തുറന്നത്. പേരക്കുട്ടികൾക്ക് സമ്മാനം നൽകുന്നത് ഇത്രവലിയ തെറ്റാണോയെന്നും അവർ വീഡിയോയിൽ ചോദിക്കുന്നു.

തനിക്ക് ക്വാറന്റീൻ ഉണ്ടായിരുന്നില്ല. അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. അതിനു മുൻപായി ലോക്കറിലുള്ളവ എടുക്കുന്നതിനുവേണ്ടിയാണ് അന്ന് പോയത്. സത്യാവസ്ഥ എന്താണെന്ന് തന്നോട് അന്വേഷിച്ചിട്ടല്ല അത്തരമൊരു വാർത്ത പുറത്തുവന്നതെന്നും അവർ വീഡിയോയിൽ വ്യക്തമാക്കി.

മന്ത്രി ഇ.പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് ലോക്കര്‍ വിവരങ്ങള്‍ പരിശോധിക്കാനൊരുങ്ങി ഇ.ഡി https://mediamangalam.com/archives/12998

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close