MoviesNEWS

ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫി ഫെബ്രുവരി 19ന് തിയറ്ററുകളിലേക്ക്

ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫി ഫെബ്രുവരി 19-ന് തീയേറ്ററിലെത്തും. ബാബുരാജിന് ഏറെ കൈയടികള്‍ നേടിക്കൊടുത്ത സോള്‍ട്ട് ആന്‍ഡ് പെപ്പറിനു ശേഷം എത്തുന്ന ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ മറ്റ് താരങ്ങളായ ലാല്‍, ശ്വേത മേനോന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം, സണ്ണി വെയ്ന്‍, സിനി സൈനുദ്ദീന്‍, മൂപ്പനായി അഭിനയിച്ച കേളുമൂപ്പന്‍ എന്നിവരും അഭിനയിക്കുന്നു. സുധീര്‍ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോര്‍ജ്ജ്, സാജൂ കൊടിയന്‍, കോട്ടയം പ്രദീപ്, സാലു കൂറ്റനാട്, ഒവിയ, ലെന, രചന നാരായണന്‍ കുട്ടി, ഓര്‍മ ബോസ്, പൊന്നമ്മ ബാബു, തെസ്‌നിഖാന്‍, അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ സജീഷ് മഞ്ചേരി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്കിയിരിക്കുന്നത്. ജാസി ഗിഫ്റ്റ്, മഞ്ജരി എന്നിവരാണ് ഗായകര്‍. എഡിറ്റിങ്ങ് സന്ദീപ് നന്ദകുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ചെയ്തിരിക്കുന്നത് മുകേഷ് തൃപ്പൂണിത്തറ,

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close