KERALA

ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലോക്ക്ഡൌണ്‍ ഇളവുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം : ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലോക്ക്ഡൌണ്‍ ഇളവുകള്‍ പിന്‍വലിച്ചു . ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പ് തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനുമാകില്ല. കേന്ദ്രത്തിന്‍റെ അനുമതിയോടെയാണ് നേരത്തേ ഇളവ് അനുവദിച്ചതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ തെറ്റിധാരണയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര്‍ സഞ്ചരിക്കുന്നതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദ്ദേശത്തിന് എതിരാണെന്നും ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു . ഇതിന് പിന്നാലെയാണ് ഇളവ് വരുത്തിയുള്ള ഉത്തരവില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ഷോപ്പ് തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയില്ല. ഒമ്പത് മണി വരെ പാഴ്സല്‍ അനുവദിക്കും. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ യാത്ര ചെയ്യാനും കഴിയുകയുള്ളു. ഹോട്ട് സ്പോര്‍ട്ട് ആയ തീരുമാനിച്ച സ്ഥലങ്ങളില്‍ രാവിലെ മുതല്‍ വലിയ തിരക്ക് അനുഭവപ്പെട്ടത് ഗൌരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close