ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത രണ്ട് അഭിഭാഷകര്‍ക്ക് കൊവിഡ്

പത്തനംതിട്ട: ആരോഗ്യ വകുപ്പിന്റെയും ഇന്റലിന്സിന്റേയും നിര്‍ദേശങ്ങള്‍ മറികടന്ന് ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത രണ്ട് അഭിഭാഷകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ പകുതിയിലധികം അഭിഭാഷകരും ഇതോടെ നിരീക്ഷണത്തിലായി. സെപ്റ്റംബര്‍ 29 ന് നടന്ന തെരഞ്ഞെടുപ്പില്‍ 332 അഭിഭാഷകര്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള ആഹ്ളാദപ്രകടനത്തിലടക്കം പങ്കെടുത്തവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.പത്തനംതിട്ട ബാര്‍ അസോസിയേഷനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പത്തനംതിട്ട ഡിഎംഒ ഇതു വിലക്കിയിരുന്നു. അടുത്ത ആറ് ആഴ്ച കാലത്തേക്ക് തെരഞ്ഞെടുപ്പ് നടത്തരുതെന്നായിരുന്നു ഡിഎംഒ ബാര്‍ അസോസിയേഷന് നല്കിയ നിര്‍ദേശം. ഇതു മറികടന്നാണ് അഭിഭാഷകര്‍ തെരഞ്ഞെടുപ്പ് നടത്തി കുടുങ്ങിയത്. അഭിഭാഷകര്‍ കൂട്ടത്തോടെ നിരീക്ഷണത്തില്‍ പോയതോടെ പത്തനംതിട്ട ജില്ലയില്‍ കോടതിയുടെ പ്രവര്‍ത്തനം മുടങ്ങിയേക്കും.