KERALANEWS

ബാര്‍ കോഴകേസ്: ചെന്നിത്തലയ്ക്കുംവി എസ് ശിവകുമാറിനും കെ ബാബുവിനും പണം നല്‍കിയെന്ന് ബിജു രമേശ്

തിരുവനന്തപുരം:ബാര്‍ കോഴ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബാര്‍ മുതലാളിമാരില്‍ നിന്നും പിരിച്ചെടുത്ത തുക നല്‍കിയെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്.

ബാര്‍ മുതലാളിമാരില്‍ നിന്ന് 10 കോടി രൂപയാണ് പിരിച്ചെടുത്തത് ഇതില്‍ രമേശ് ചെന്നിത്തലയ്ക്ക് 1 കോടി രൂപയും മുന്‍ മന്ത്രി വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെപിസിസി ഓഫീല്‍ രണ്ടുകോടി രൂപ എത്തിച്ചു നല്‍കിയെന്നുമാണ് ബിജു രമേശിന്റെ ആരോപണം. ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം ആവശ്യപ്പെട്ടിരുന്നതായും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനും പണം നല്‍കിയതായും ബിജു രമേശ് പറയുന്നു.

ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു .ചെന്നിത്തലയാണ് കെ എം മാണിക്കെതിരായ ബാര്‍ക്കോഴ കേസിന്റെ സൂത്രധാരന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടും അതിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളും പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close