KERALATrending

ബാലഭാസ്‌കറിന്റെ മരണം: കേസ് സിബിഐ അന്വേഷിക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. കേരള പൊലീസില്‍ നിന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബാലഭാസ്‌കറിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തുകാരുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാറും സി.ബി.ഐ അന്വേഷണത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു.
തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ പള്ളിപ്പുറത്തിന് സമീപം 2018 സെപ്തംബര്‍ 25ന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയാണ് മരിക്കുന്നത്. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വി ബാലയും ഡ്രൈവര്‍ അര്‍ജ്ജുനുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മകള്‍ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരസ്പര വിരുദ്ധമായ സാക്ഷി മൊഴികളും മറ്റുമായി ഈ കാറപകടം സംബന്ധിച്ച് ദുരൂഹതകള്‍ ബാക്കിയായി. ഒടുവില്‍ അമിത വേഗം മൂലമുണ്ടായ സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നെങ്കിലും ഈ കണ്ടെത്തലില്‍ കുടുംബം തൃപ്തരായിരുന്നില്ല.

Tags
Show More

Related Articles

Back to top button
Close