KERALANEWS

ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന. കഴിഞ്ഞ ദിവസം നടത്തിയ നുണ പരിശോധനയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്കു കൂടി വ്യക്തത വരുത്താനുള്ളതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഹാജരാകാന്‍ സിബിഐ സോബിക്ക് നോട്ടിസ് നല്‍കി.ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും, കേസില്‍ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും 15 ദിവസത്തിനകം നിര്‍ണായകമായ അറസ്റ്റുണ്ടാകുമെന്നും കലാഭവന്‍ സോബി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി,വിഷ്ണു സോമസുന്ദരം എന്നിവരുടെ പരിശോധനയും ഇന്നലെ നടത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close