MoviesTrending

ബാലൂ സീക്രം വാ…കാത്തിരിക്കുന്നു…

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കോവിഡിനെ തോല്‍പ്പിച്ച് എസ്പിബി ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന് തന്റെ മനസ് പറയുന്നു എന്ന പ്രത്യാശ പങ്കുവച്ച് അടുത്ത സുഹൃത്തായ ഇളയരാജ. ”ബാലു, വേഗം എഴുന്നേറ്റ് വാടാ, നിനക്കായി കാത്തിരിക്കുന്നു. നമ്മുടെ ജീവിതം സിനിമയില്‍ തുടങ്ങിയതല്ല. നമ്മുടെ സൗഹൃദവും സംഗീതവും സ്നേഹവും വിശ്വാസവും. നമ്മള്‍ തര്‍ക്കിച്ച സമയങ്ങളില്‍ പോലും ആ സൗഹൃദം നമ്മെ വിട്ടുപോയില്ല. ദൈവത്തോട് ഞാനും പ്രാര്‍ഥിക്കുന്നു. എന്റെ മനസ് പറയുന്നു.. നീ ഉറപ്പായും മടങ്ങിവരും. ബാലു വേഗം വാ..” എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ഇളയരാജ പറയുന്നത്. ഓഗസ്റ്റ് 5നാണ് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 14നാണ് ആരോഗ്യനില മോശമായത്. രാത്രിയോടെ ഐസിയുവിലേക്ക് മാറ്റിയെന്നും ഇപ്പോള്‍ അദ്ദേഹം വെന്റിലേറ്ററിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close