
കൊച്ചി: വെള്ളിത്തിരയിലെ മിന്നും താരമായ ബാലയെ എല്ലാവര്‍ക്കുമറിയാം. പക്ഷെ താരപ്രഭ എല്ലാം മാറ്റി വച്ച് താരം ഇപ്പോള്‍ ജനങ്ങള്‍ക്കിടയിലാണ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും യുട്യൂബ് വഴിയുമാണ് ബാലയുടെ പ്രവര്‍ത്തനങ്ങള്‍. അടുത്തിടെ നടന്ന 50 രൂപ ചലഞ്ചാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. വീടില്ലാത്ത അമ്മയും രണ്ടാ പെണ്മക്കളും അടങ്ങുന്ന കുടുംബത്തിനാണ് ഇതിലൂടെ സഹായം ലഭിച്ചത്. ബാലയുടെ ചലഞ്ച് ആരാധകര്‍ ഏറ്റെടുക്കുകയും പലരും സഹായവുമായി എത്തുകയുമായിരുന്നു.
ഇതിനു പുറമെ കോവിഡ് പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായി താരമുണ്ട് , താരപ്പകിട്ടുകള് എല്ലാം മാറ്റി വച്ചുകൊണ്ടുതന്നെ. സഹായം ആവശ്യമുള്ളവരുടെ വീടുകളില്‍ എത്താനും അത് എല്ലാവരിലും എത്തിക്കാനും ഇദ്ദേഹം ശ്രമിക്കാറുണ്ടെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ഷൂട്ടിംഗിനിടയിലുണ്ടായ പരിക്കുകളും അത് തരണം ചെയ്തതും എല്ലാം പറയാനും അതിലൂടെ ഒരു ആത്മവിശ്വാസം ജനങ്ങളില്‍ എത്തിക്കാനും താരം ശ്രമിച്ചിരുന്നു.
ലോക്ഡൗണ്‍ സമയത്തെ ഈ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഏറ്റടുക്കുകയും ഇത് ഫലവത്താകുകയും ചെയ്യുന്നുണ്ട്. കൂടാതെ താരം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്.