SPORTSTrending

ബാഴ്‌സലോണയെ തപപറ്റിച്ച് ബയേണ്‍ സെമിയില്‍

ചാംപ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനോട് അടിയറവ് പറഞ്ഞ് ബാഴ്‌സലോണ. ഒടുവില്‍ ഒരു കാഴ്ചക്കാരനെ പോലെ ചാംപ്യന്‍സ് ലീഗ് കിരീടവും തന്നില്‍ നിന്ന് അകലുന്നത് അദ്ദേഹം കണ്ടുനിന്നു. 2നെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ലിസ്ബണില്‍ ബയേണിന്റെ വിജയം. ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ബാഴ്‌സയുടെ ഏറ്റവും നാണംകെട്ട തോല്‍വിക്കാണ് ലിസ്ബണ്‍ വേദിയായത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ബാഴ്‌സ വല ചലിപ്പിച്ച മുള്ളര്‍ വരാനിരിക്കുന്ന വിപത്തിന്റെ സൂചന ബാഴ്‌സയ്ക്ക് നല്‍കിയതാണ്. ഏഴാം മിനിറ്റില്‍ ഡേവിഡ് ആല്‍ബയുടെ ഓണ്‍ഗോള്‍ ബാഴ്‌സയുടെ സ്‌കോര്‍ബോര്‍ഡും ചലിപ്പിച്ചെങ്കിലും ബയേണിന്റെ ആ പിഴവിന് പോലും ബാഴ്‌സയെ രക്ഷിക്കാനായില്ല.
ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ കൂടി ചേര്‍ത്ത് ബയേണ്‍ സര്‍വ്വാധിപത്യം ഉറപ്പിച്ചു. 21-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചും 27-ാം മിനിറ്റില്‍ സെര്‍ജ് ഗ്‌നാബറിയും 31-ാം മിനിറ്റില്‍ വീണ്ടും മുള്ളറും ബാഴ്‌സ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി ലക്ഷ്യം കണ്ടു. ബാഴ്‌സയുടെ ആദ്യ ഗോളിനായി മത്സരത്തിന്റെ 57-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ആരാധകര്‍ക്കും താരങ്ങള്‍ക്കും. സൂപ്പര്‍ താരം ലൂയി സുവാരസിന്റെ വകെയായിരുന്നു ബാഴ്‌സയുടെ ആശ്വാസ ഗോള്‍. പത്ത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഒരു ബാഴ്‌സ താരം നേടിയതും ഈ ഒരൊറ്റ ഗോള്‍. രണ്ടാം പകുതിയില്‍ ജോഷ്യാ കിമ്മിച്ചിന്റെ വകയായിരുന്നു ബയേണ്‍ മ്യൂണിച്ചിന്റെ ആദ്യ ഗോള്‍. ഇതോട അഞ്ച് ഗോളുകള്‍ നേടിയ ബയേണ്‍ മത്സരത്തില്‍ വിജയം ഉറപ്പിച്ചിരുന്നു. സൂപ്പര്‍ താരം ലെവന്‍ഡോസ്‌ക്കി ഗോള്‍ പട്ടിക ആറാക്കി. എന്നാല്‍ അതുകൊണ്ടും അവസാനിപ്പിക്കാന്‍ ജര്‍മ്മന്‍ പോരാളികള്‍ തയ്യാറായിരുന്നില്ല. ആദ്യ പകുതിയിലെ ഗോള്‍ സ്‌കോറര്‍മാരെ പിന്‍വലിച്ചതോടെ കളത്തിലെത്തിയ ഫിലിപ്പെ കുട്ടിഞ്ഞോ അവസാന മിനിറ്റുകളില്‍ നിറഞ്ഞാടി. 85, 89 മിനിറ്റുകളിലായി രണ്ട് ഗോളുകളാണ് മുന്‍ ബാഴ്‌സ താരം കൂടിയായ കുട്ടിഞ്ഞോ നേടിയത്.

Tags
Show More

Related Articles

Back to top button
Close